കോട്ടയത്ത് ഭാര്യയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം; എസ് ഐ അറസ്റ്റിൽ
Mar 28, 2020, 19:50 IST
കോട്ടയത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എസ് ഐ അറസ്റ്റിൽ. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടറായ മണിമല പുതുപ്പറമ്പിൽ ഷാജഹാനാണ് അറസ്റ്റിലായത്. ഭാര്യ നസീമയെയാണ് ഷാജഹാൻ ചുറ്റികക്ക് അടിച്ചുവീഴ്ത്തിയത്.
അടിയേറ്റുവീണ നസീമയുടെ നില അതീവ ഗുരുതരമാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവർ ജീവൻ നിലനിർത്തുന്നത്.