സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കും; വീണാ ജോർ‌ജ്

Veena Gorge

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ആ​ര്‍ദ്രം മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു ഡെ​ന്‍റ​ല്‍ സ​ര്‍ജ​ന്‍, ഒ​രു ഡെ​ന്‍റ​ല്‍ ഹൈ​ജീ​നി​സ്റ്റ്, ഒ​രു​ഡെ​ന്‍റ​ല്‍ മെ​ക്കാ​നി​ക്ക് എ​ന്നീ ത​സ്തി​ക​ക​ളോ​ട് കൂ​ടി​യ ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് കാ​സ​ര്‍ഗോ​ഡ് ബേ​ഡ​ഡു​ക്ക, മം​ഗ​ള്‍പ്പാ​ടി, മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി, ഇ​ടു​ക്കി ക​ട്ട​പ്പ​ന, കൊ​ല്ലം പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡെ​ന്‍റ​ൽ യൂ​ണി​റ്റ് തു​ട​ങ്ങു​ക.

Share this story