മിന്നും ജയം നേടിയിട്ടും ലഭിച്ചത് സഹമന്ത്രി സ്ഥാനം; സുരേഷ് ഗോപിക്ക് അതൃപ്തി

കേന്ദ്രമന്ത്രി സഭയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തി. കേരളത്തിൽ നിന്ന് ആദ്യമായി ബിജെപിക്ക് ഒരു എംപി സ്ഥാനം നേടിക്കൊടുത്തിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിനാലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. മിന്നും ജയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങളും പ്രതികരിച്ചു

തൃശ്ശൂരിൽ വിജയം നേടിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. മോദിയുമായി അടുത്ത ബന്ധമുള്ളത് കൂടി കണക്കിലെടുത്ത് കാബിനറ്റ് പദവിയാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ് സുരേഷ് ഗോപിക്ക് നൽകിയത്. 

സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് കിട്ടിയ പിന്തുണയുടെ പേരിൽ ജോർജ് കുര്യനെയും സഹമന്ത്രിയാക്കി. സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പാകും ലഭിക്കുക എന്നാണ് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ നൽകും.
 

Share this story