ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിയണം; ചുമതല ഐഎഎസുകാരന് നൽകണം: വെള്ളാപ്പള്ളി

vellappally natesan

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലവിലുള്ള സംവിധാനം മാറണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഏത് പാർട്ടിക്കാരനായാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു

ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരനെ ചുമതല ഏൽപ്പിക്കണം. ഇടമില്ലാത്തവരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചു. ശബരിമലയുടെ പേരിൽ ജാഥ നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് ശബരിമലയെ രക്ഷിക്കാൻ വേണ്ടിയല്ലെന്ന് എല്ലാവർക്കും അറിയാം

അച്ഛനും അമ്മയ്ക്കും പാര പണിതയാളാണ് മന്ത്രി ഗണേഷ് കുമാർ. സരിതയെ ഉപയോഗിച്ചാണ് മന്ത്രിസ്ഥാനം നേടിയത്. പെങ്ങൾക്കിട്ടും പാര വെച്ചിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഗണേശൻ ആണിത്. ഒരു കുപ്പി ഇരിക്കുന്നുവെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരെ സസ്‌പെൻഡ് ചെയ്യുന്നു. ഇതെന്താ രാജവാഴ്ചയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു
 

Tags

Share this story