ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് ഡിജിപി

DGP

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഡിജിപി അനിൽകാന്ത്. എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒരു സാധ്യതയും  ഈ ഘട്ടത്തിൽ തള്ളുന്നില്ലെന്നും ഡിജിപി പറഞ്ഞു

ഷാറുഷ് സെയ്ഫിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. സിടി സ്‌കാൻ, എക്‌സ്‌റേ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്. ഇന്ന് രാവിലെയാണ് പ്രതിയെ മാലൂർക്കുന്ന് എആർ ക്യാമ്പിലെത്തിച്ചത്. പിന്നാലെ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു

പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങും. ഇതിന് ശേഷമാകും തെളിവെടുപ്പ് നടത്തുക.
 

Share this story