ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ

Police
ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ദൃശ്യവും ശബ്ദവും ജനങ്ങൾക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റം പഠിപ്പിക്കാൻ പൊലീസുകാർക്ക് ബോധവത്കരണ ക്ളാസുകൾ നൽകണമെന്ന് യൂണിറ്റ് മേധാവികൾക്കാണ് നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ സർക്കുലർ.

Share this story