ബിജെപിയെ പേടിച്ചിട്ടാണോ പ്രചാരണത്തിന് ഇറങ്ങാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്: സതീശൻ

VD Satheeshan

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു

മുഖ്യമന്ത്രി അടക്കമുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനാണ്. അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടാണ്. ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. 

ബിജെപിയെ പേടിച്ചിട്ടാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാത്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രക്ക് പ്രതിപക്ഷം എതിരല്ല. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് വ്യക്തമാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും സതീശൻ പറഞ്ഞു
 

Share this story