ഗാന്ധിജി സമരത്തിനിടെ പാലത്തിൽ നിന്ന് വീണുമരിച്ചതാണോ; ബിഷപ് പാംപ്ലാനിക്കെതിരെ ഇ പി

ep

രാഷ്ട്രീയ രക്തസാക്ഷികളെ പരിഹസിച്ച തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്. അങ്ങനെയൊരാളിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിക്കാനാവാത്തതാണ്. ഗാന്ധിജി രക്തസാക്ഷിയാണ്. അദ്ദേഹം ഏതെങ്കിലും സമരത്തിനിടെ പാലത്തിൽ നിന്ന് വീണതാണോയെന്ന് ജയരാജൻ ചോദിച്ചു

രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് സമൂഹത്തിന്റെ സംസ്‌കാരം. സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. മണിപ്പൂരിലെ കലാപത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മൊയ്യാരത്ത് ശങ്കരനും അഴീക്കോട് രാഘവനും അടക്കം നിരവധി പേരാണ് കേരളത്തിൽ രക്തസാക്ഷികളായത്. ഗാന്ധിജി അടക്കം ഇവരൊന്നും മറ്റൊരാളെ ആക്രമിക്കാൻ പോയിട്ട് കൊല്ലപ്പെട്ടവരല്ലെന്നും ജയരാജൻ പറഞ്ഞു. 

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ എന്നായിരുന്നു ബിഷപ് പാംപ്ലാനിയുടെ പ്രസ്താവന. ചിലർ പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞിരുന്നു.
 

Share this story