രാ​ഹു​ൽ ഗാ​ന്ധി​യാ​ണോ റെ​യ്ഡി​ന് ആ​ളെ വി​ട്ട​ത്; സി​പി​എ​മ്മി​ന് മ​റു​പ​ടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ

VD Press Meet

പി​റ​ണാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​ണ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ഇ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് യാ​തൊ​രു പ​ങ്കു​മി​ല്ല. റെ​യ്‌​ഡ് വി​വ​രം ഇ​ഡി മു​ൻ​കൂ​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ സ്ഥ​ല​ത്ത് ആ​ൾ​കൂ​ട്ടം ക​ണ്ട് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​വി​ടെ വ​ലി​യൊ​രു സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​തീ​വ ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ സി​പി​എം ന​ട​ത്തു​ന്ന വി​മ​ർ​ശ​ന​ത്തി​ലും വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി​യാ​ണോ ഇ​ഡി റെ​യ്ഡി​ന് ആ​ളെ അ​യ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. റെ​യ്‌​ഡി​നു​ശേ​ഷം പി​ണ​റാ​യി വി​ജ​യ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ മാ​ത്ര​മാ​ണ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

ത​നി​ക്കെ​തി​രെ ഇ​ഡി കേ​സ് വ​ന്ന​പ്പോ​ൾ രാ​ഹു​ൽ​ഗാ​ന്ധി കോ​ൺ​ഗ്ര​സു​കാ​രെ വി​ട്ട് ഇ​ഡി​യു​ടെ വാ​ഹ​നം ത​ല്ലി​ത​ക​ർ​ത്തോ? രാ​ഹു​ൽ​ഗാ​ന്ധി രാ​ഷ്ട്രീ​യ​മാ​യാ​ണ് കേ​സി​നെ നേ​രി​ട്ട​ത്. 56 മ​ണി​ക്കൂ​ർ അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് രാ​ഷ്ട്രീ​യ​മാ​യാ​ണെ​ങ്കി​ൽ സി​പി​എ​മ്മി​ന് രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​ഷേ​ധി​ക്കാം.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യെ വി​മ​ർ​ശി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ഴി​യി​ല്ല. അ​ന്വേ​ഷ​ണം ഏ​ത് രീ​തി​യി​ൽ വേ​ണ​മെ​ന്ന് പ​റ​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags

Share this story