ഭിന്നശേഷി സംവരണം പ്രത്യേക സമുദായത്തിന്റെ സംവരണത്തെ ബാധിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ പ്രത്യേക സമുദായത്തിന്റെ സംവരണത്തെ ബാധിക്കാതെ മാത്രമേ നടപ്പാക്കാവൂ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിലവിൽ സർക്കാർ തീരുമാനിച്ച രീതിയനുസരിച്ച് ഭിന്നശേഷി സംവരണം നടപ്പാക്കിയാൽ മുസ്ലിം സമുദായത്തിന്റെ സംവരണം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

എന്നാൽ ഭിന്നശേഷി സംവരണം നിലവിലെ സാമുദായിക സംവരണത്തെ ഒരു നിലക്കും ബാധിക്കില്ലെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ ആർ ബിന്ദുവിന്റെ മറുപടി. നിലവിൽ നാല് ശതമാനം ഭിന്നശേഷി സംവരണം ഓട്ട് ഓഫ് ടേൺ ആയാണ് പി എസ് സി നടപ്പാക്കുന്നത്. ഒരു സംവരണ വിഭാഗത്തിനും നഷ്ടമുണ്ടാക്കാതെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story