ഡിജിറ്റൽ നോമ്പ്: ഈ നോമ്പുകാലത്ത് മൊബൈലും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത

Mobile

ഈസ്റ്റർ നോമ്പുകാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യ മാംസാദികൾ ഉപേക്ഷിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലും നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. 

50 ദിവസം നീളുന്നതാണ് നോമ്പ്. ഈ കാലത്ത് വിശ്വാസികൾ മത്സ്യവും മാംസവും ഉപേക്ഷിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെ പരിത്യാഗം ചെയ്യുന്നതാണ് നോമ്പിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗംലം രൂപത ആവശ്യപ്പെടുന്നു.
 

Share this story