മൂത്രത്തിൽ ചൂല് മുക്കി അടിക്കണം; ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി സുരേന്ദ്രൻ

K Surendran

ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചിന്ത ജെറോമിനെ മൂത്രത്തിൽ ചൂല് മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്ത് പണിയാണ് അവൾ ചെയ്യുന്നത്. കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ സുരേന്ദ്രൻ പറഞ്ഞു

ഈ പരാമർശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺ പാർലമെന്ററിയെന്നും സുരേന്ദ്രൻ മാർച്ചിന് ശേഷം മാധ്യമങ്ങളോട് ന്യായീകരിച്ചു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ല. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുകയും ചെയ്യുന്ന സർക്കാർ വൻകിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
 

Share this story