സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു; മരണം വൃക്കസംബന്ധമായ രോഗത്തെ തുടർന്ന്

സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു; മരണം വൃക്കസംബന്ധമായ രോഗത്തെ തുടർന്ന്
സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്ര കുമാർ. നടിയെ ആക്രമിച്ച കേസിൽ നിർണായകമായത് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ് വൃക്കരോഗം രൂക്ഷമായ സാഹചര്യത്തിൽ ബാലചന്ദ്ര കുമാറിന്റെ കുടുംബം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. ബാലചന്ദ്ര കുമാറിന് വൃക്കരോഗം കൂടാതെ തലച്ചോറിൽ അണുബാധയും സ്ഥിരീകരിച്ചിരുന്നു. ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും സംവിധായനം ചെയ്യാൻ പദ്ധതിയിയിട്ടിരുന്നു നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വിഐപി വഴി ദിലീപിന്റെ കൈയിലെത്തിയെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നീക്കം നടത്തിയെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചിരുന്നു.

Share this story