സംവിധായകൻ പ്രകാശ് കോളേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

prakash

സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം എന്നിവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ

1987ലാണ് ആദ്യ ചിത്രമായ മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകമാണ് അവസാന സിനിമ
 

Share this story