സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി; വധു പൂജ അനിത രവീന്ദ്രൻ
കൊച്ചി: 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി. പൂജ അനിത രവീന്ദ്രനാണ് വധു. കൊച്ചിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരും ബന്ധുക്കളും പങ്കെടുത്തു.
https://www.instagram.com/reel/Dc24fyiTWlb/?igsi=MTBpbGc4bXd5d2o0Mw==
ചടങ്ങിൽ ഇന്ദ്രൻസ്, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ തോമസ്, മണികണ്ഠൻ ആചാരി, സരിത ജയസൂര്യ തുടങ്ങിയവർ പങ്കെടുത്ത് നവദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.
കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രിൻസ് ജോയ് ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 'കരിങ്കുന്നം സിക്സസ്', 'അലമാര' തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2021-ൽ സണ്ണി വെയ്ൻ നായകനായ 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ടൈറ്റൻസ്' ആണ് പ്രിൻസിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
