ചൈനീസ് സർക്കാരിൽ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു: സിദ്ധിഖ്
ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജയനോ ഷൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ധിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചൈനയിലെ വുഹാൻ നഗരം. രോഗം പിടിപെട്ട ആദ്യ കാലത്ത് ചൈന അലംഭാവം കാണിച്ചതാണ് ലോകവ്യാപകമായി വൈറസ് പടർന്നതിന് കാരണമായതെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്
‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’#Covid19
Posted by Siddique Ismail on Tuesday, April 7, 2020
അതേസമയം ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്ത് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. എന്നിട്ടും രോഗം വലിയ തോതിൽ വ്യാപിപ്പിക്കാതെ നോക്കാൻ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിരുന്നു.