സംവിധായകൻ വിനു അന്തരിച്ചു

vinu

ഇരട്ട സംവിധായകരായ സുരേഷ് വിനു കൂട്ടുകെട്ടിലെ വിനു അന്തരിച്ചു. 73 വയസായിരുന്നു. രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു സൈക്കോ ത്രില്ലർ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ആശുപത്രിയിലാകുന്നത്. 

കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ, ഭർത്താവുദ്യോഗം, കണിച്ചുകുളങ്ങരയിൽ സിബിഐ എന്നീ സിനിമകളിൽ സംവിധാന പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
 

Share this story