സംവിധായകൻ വിഎം വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി; കല്ലായി ഡിവിഷനിൽ മത്സരിക്കും
Nov 13, 2025, 17:01 IST
കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വിഎം വിനു യുഡിഎഫ് സ്ഥാനാർഥിയാകും. 37ാം വാർഡായ കല്ലായി ഡിവിഷനിൽ നിന്നാണ് വിനു മത്സരിക്കുക. തെരഞ്ഞെുപ്പിന്റെ രണ്ടാംഘട്ട പട്ടിക കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചപ്പോഴാണ് വിഎം വിനുവിന്റെ പേരുള്ളത്
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പിഎം നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. 15 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിഎം വിനു മത്സരിക്കുന്ന കല്ലായി സീറ്റ് നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്
ഇന്ന് കോൺഗ്രസ് ഓഫീസിൽ നടന്ന ചർച്ചക്ക് ശേഷമാണ് വിനുവിനെ സ്ഥാനാർഥിയായി മത്സരിപ്പിച്ചത്. വിനു കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയാണെന്നാണ് വിവരം. 49 സീറ്റുകളിലിലാണ് കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് മത്സരിക്കുന്നത്.
