മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

ksrtc

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. 16 ഡ്രൈവർമാർക്ക് സ്ഥലം മാറ്റവും നൽകി. 

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് എത്തിയത് അറിഞ്ഞാണ് ജീവനക്കാർ മുങ്ങിയത്. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് കാരണം പത്തനാപുരം ഡിപ്പോയിലെ നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. 

ഇതിലൂടെ 1.88 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടവും കെഎസ്ആർടിസിക്ക് സംഭവിച്ചു. ഇതോടെയാണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.
 

Share this story