ഷുഹൈബ് വധക്കേസിലെ വെളിപ്പെടുത്തൽ; അടിയന്തര പ്രമേയത്തിന് അനുമതി

assembly

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചത് പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ ടി സിദ്ധിഖിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകി. ഷുഹൈബ് കേസിൽ നിക്ഷ്പക്ഷമായ അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു

കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോൺ കോളുകൾ പരിശോധിച്ചു. കുറ്റപത്രത്തിൽ 17 പേരാണ് പ്രതികൾ. ഗൂഢാലോചന നടത്തിയവരെ പിടികൂടി. സിപിഎം ഗുണ്ടകളുടെ തണലിൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സിപിഎമ്മിനില്ല. 

പാർട്ടിക്ക് പുറത്തുപോയവർ പാർട്ടിയെ ശത്രുതയോടെ കാണും. ക്രിമിനലുകളും ക്വട്ടേഷൻകാരും പ്രതിപക്ഷത്തിന് ചിലപ്പോൾ പ്രിയങ്കരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിന് മുമ്പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാർട്ടിയാണ് സിപിഎം എന്ന് ടി സിദ്ധിഖ് പരിഹസിച്ചു. പ്രതികളെ സംരക്ഷിക്കാനാണ് ഷുഹൈബ് കേസിൽ സിബിഐയെ ഒഴിവാക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു.
 

Share this story