അനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബു എംഎൽഎയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി കെ ബാബുവിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 

Share this story