അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ തുടങ്ങി

thachankery

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. 28 ദിവസം കൊണ്ട് വിചാരണ പൂർത്തിയാകും. 

കേസിൽ 130 സാക്ഷികളെ വിസ്തരിക്കും. 2003 ലാണ് കേസിനാസ്പദമായ സംഭവം. സർവീസ് കാലാവധിയിൽ 138 ശതമാനമാണ് വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതിൽ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. 

അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണ്.

Tags

Share this story