കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം; ദീപ്തിക്ക് വേണ്ടിയും ഷൈനിക്ക് വേണ്ടിയും നേതാക്കൾ

congress

കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി കോർ കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഷൈനിക്ക് വേണ്ടിയും ദീപ്തിക്ക് വേണ്ടിയും ഓരോ വിഭാഗം നേതാക്കളും സാമുദായിക ഗ്രൂപ്പ് സമ്മർദങ്ങളും ശക്തമാണ്

ഭൂരിപക്ഷം കൗൺസിലർമാരുടെയും പിന്തുണ ഷൈനിക്കാണെന്നാണ് സൂചന. കൗൺസിലർമാരുടെ അഭിപ്രായം ഇന്ന് ചേരുന്ന ഡിസിസി കോർ കമ്മിറ്റി പരിഗണിക്കും. തീരുമാനം ഡിസിസി തലത്തിൽ തന്നെ എടുക്കട്ടെ എന്ന നിലപാടിലാണ് കെപിസിസി

വിഷയത്തിൽ ഇടപെടാൻ താത്പര്യമില്ലെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇരുവർക്കും പുറമെ വി കെ വിനിമോളെയും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ലത്തീൻ സഭയുടെ ശക്തമായ പിന്തുണ ഷൈനി മോൾക്കാണ്. എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി ആയതിനാൽ ദീപ്തിയെ മേയർ ആക്കണമെന്ന വാദവും ശക്തമാണ്.
 

Tags

Share this story