കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

മലപുറം

മലപ്പുറം: വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കറിയുണ്ടാക്കിയില്ലെന്നാരോപിച്ച് റഷീദ് ഭാര്യ ഫസീലയുമായി വഴക്കുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. ശരീരത്തില്‍ സാരമായി പരുക്കേറ്റ ഫസീലയെ ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കൊലപാതക സമയത്ത് ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള റഷീദിനെ പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags

Share this story