കുടിവെള്ളവുമായി ബന്ധപ്പെട്ട തർക്കം: കുറ്റിപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു

Police

കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. അറുമുഖൻ, മണി എന്നിവർക്കാണ് കുത്തേറ്റത്. 

ഗുരുതരമായി പരുക്കേറ്റ മണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും താമസിക്കുന്ന ക്വാർട്ടേഴ്‌സിലെ അയൽവാസി സുരേഷ് എന്നയാളാണ് കുത്തിപ്പരുക്കേൽപ്പിച്ചത്.

അറുമുഖന് കൈയ്ക്കും മണിയുടെ വയറിനുമാണ് കുത്തേറ്റത്. ടാപ്പ് പൂട്ടുന്നതിനെ ചൊല്ലി പ്രതിയായ സുരേഷിന്റെ ഭാര്യയും കുത്തേറ്റ അറുമുഖന്റെ ഭാര്യയും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
 

Share this story