ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ 17കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

police line

ആലപ്പുഴയിൽ അമ്മയെ 17 വയസുള്ള മകൾ കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. 

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
 

Tags

Share this story