ലീഗുമായുള്ള തർക്കം: കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു

കൊണ്ടോട്ടി നഗരസഭയിൽ മുസ്ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്. നഗരസഭ ചെയർപേഴ്‌സൺ ഭരണം പങ്കുവെക്കാനുള്ള കരാർ മുസ്ലിം ലീഗ് ലംഘിച്ചെന്നാണ് ആരോപണം. 

അതേസമയം കൗൺസിലർ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ചെയർപേഴ്‌സൺ പദവി വീതം വെക്കാൻ ധാരണയുണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. മൂന്ന് വർഷം ലീഗും രണ്ട് വർഷം കോൺഗ്രസും പദവി പങ്കുവെക്കുമെന്നായിരുന്നു ധാരണ. 

എന്നാൽ അത്തരം ധാരണയില്ലെന്നും അഞ്ച് വർഷവും ലീഗ് തന്നെ ചെയർപേഴ്‌സൺ പദവി വഹിക്കുമെന്നും ലീഗ് നേതൃത്വം പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നഗരസഭയിലെ ഭരണപക്ഷത്തെ ആഭ്യന്തര കലഹം
 

Share this story