എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യത; വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

vellappalli

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വ്യാഴാഴ്ചയിലേക്കാണ് അപ്പീൽ പരിഗണിക്കാൻ മാറ്റിയത്. ഹർജി ഇന്ന് പരിഗണിക്കണമെന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം

എന്നാൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നാണ് ആരോപണം

കമ്പനി പ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്ന് അപ്പീലിൽ പറയുന്നു. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു
 

Tags

Share this story