സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളി നടന്നുവെന്ന വാർത്ത തള്ളി ജില്ലാ സെക്രട്ടറി; നിയമ നടപടി സ്വീകരിക്കും

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി ചില നേതാക്കൾ തമ്മിൽ കയ്യാങ്കളി നടന്നുവെന്ന വാർത്തകൾ തള്ളി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. പത്തനംതിട്ട മണ്ഡളത്തിലെ ഇടത് സ്ഥാനാർഥി ടിഎം തോമസ് ഐസകിന്റെ സ്വീകാര്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജവാർത്തയെന്ന് ഉദയഭാനു ആരോപിച്ചു. 

വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇടത് സ്ഥാനാർഥി പ്രചാരണത്തിൽ മുന്നേറുകയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സിപിഎം യോഗത്തിൽ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. യോഗത്തിന് ശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന് പരിശോധിക്കും. മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തണമെന്ന് മാത്രമാണ് ചർച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു

മന്ത്രിയുടെ യോഗത്തിൽ വെച്ച് നടന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി നടന്നുവെന്നായിരുന്നു വാർത്ത. പ്രചാരണത്തിൽ ചിലർ ഉഴപ്പുന്നതായി നേതാവ് വിമർശനം ഉയർത്തിയിരുന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങുന്നതിനിടയിൽ ഇദ്ദേഹത്തെ ട്രേഡ് യൂണിയൻ ജില്ലാ നേതാവ് അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.
 

Share this story