ജാർഖണ്ഡിലേക്ക് തിരിച്ചുവിട്; തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം

jharkhand

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. ട്രെയിൻ തൃശ്ശൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഇതോടെ ട്രെയിൻ റെയിൽവേ സ്‌റ്റേഷന് സമീപം പിടിച്ചിട്ടു. 

യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. ഇതിനിടെ വൈദ്യുതി കമ്പിയിൽ പിടിക്കാനും യുവാവ് ശ്രമിച്ചു. തനിക്ക് ജാർഖണ്ഡിലേക്കാണ് പോകേണ്ടതെന്നും വണ്ടി ജാർഖണ്ഡിലേക്ക് വഴിതിരിച്ചു വിടാനും ഇയാൾ ആവശ്യപ്പെട്ടു. 

ഒടുവിൽ പോലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല
 

Tags

Share this story