കായിക വിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത; കായിക വകുപ്പ് പരീക്ഷ നടത്തേണ്ടെന്ന് മന്ത്രി

sivankutty

കായിക വിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. നയത്തിന്റെ ഭാഗമായി കായിക വകുപ്പ് പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എതിർപ്പുന്നയിച്ചു. പരീക്ഷാ നടത്തിപ്പ് കായിക വകുപ്പിന്റെ ചുമതലയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ കൂടുതൽ ചർച്ച നടത്താനായി നയം അംഗീകരിക്കൽ മാറ്റി വെച്ചു

സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും കായിക പരിശീലനത്തിൽ ഏർപ്പെടണമെന്ന് നിർദേശിക്കുന്നതാണ് കായിക വിദ്യാഭ്യാസ നയം. ഇതിൽ കായിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരീക്ഷ നടത്താനും കായിക വകുപ്പിന് അനുമതി നൽകിയിരുന്നു. ഇതാണ് ഭിന്നതക്ക് കാരണമായത്.
 

Share this story