ആവശ്യമില്ലാത്തത് ചോദിക്കരുത്; ആകാശിനെ കുറിച്ചുള്ള ചോദ്യത്തോട് അമർഷം പ്രകടിപ്പിച്ച് എംവി ഗോവിന്ദൻ

govindan

ആകാശ് തില്ലങ്കേരി വിവാദത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അമർഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു പോയിന്റുമില്ലാത്തതിനാലാണ് ഇത്തരം ചോദ്യം ചോദിക്കുന്നതെന്നും ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇമ്മാതിരിയുള്ള ഒരു ക്രിമിനലിനെയും സംരക്ഷിക്കുകയോ നിലനിർത്താൻ അനുവദിക്കുന്ന സമീപനമോ സിപിഎമ്മിനില്ല

പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. ശരിയായ നിലപാടല്ലാതെ ഒരു നിലപാടും ഞങ്ങൾ അംഗീകരിക്കില്ല. സർക്കാരിന്റെയും പാർട്ടിയുടെയും യശസ്സ് നശിപ്പിക്കാൻ ശ്രമിക്കുന്ന ആരുമായിട്ടും പാർട്ടിക്ക് ബന്ധമുണ്ടാകില്ല. ജനങ്ങൾ എന്താണോ ആഗ്രഹിക്കുന്നത്, ആ ആഗ്രഹത്തിന് ഒപ്പമാണ് ഈ പാർട്ടി. അതിന് വിരുദ്ധമായ ഒന്നും ഞങ്ങൾ അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 


 

Share this story