രാഷ്ട്രീയ പക പോക്കലിന് കോടതിയെ ദുരുപയോഗം ചെയ്യരുത്; രാഹുലിന് പിന്തുണയുമായി ഇ പി

ep

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി തടവുശിക്ഷ വിധിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാഷ്ട്രീയ പക പോക്കലിന് കോടതികളെയും നീതിന്യായ വ്യവസ്ഥയെയും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ ഉയരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ജയരാജൻ പറഞ്ഞു

പ്രമുഖനായ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. അത്തരമൊരു നേതാവിനോട് കാണിക്കേണ്ട സാമാന്യ നീതിയല്ല ബിജെപി സർക്കാരിൽ നിന്നുണ്ടായിട്ടുള്ളത്. ഈ വിധിയും പശ്ചാത്തലവും അന്വേഷിക്കുമ്പോൾ ഒട്ടനവധി സംശയങ്ങൾ ജനങ്ങൾക്കുണ്ട്. രാഷ്ട്രീയ പക പോക്കലിന് നീതിന്യായ വ്യവസ്ഥയെയോ ഭരണ രംഗത്തെയോ ദുരുപയോഗം ചെയ്യരുതെന്നും ഇ പി ജയരാജൻ പറഞ്ഞു.
 

Share this story