പ്രഖ്യാപനമുണ്ടാകാതെ പേര് എഴുതരുത്; തൃശ്ശൂരിലെ ചുവരെഴുത്ത് ടിഎൻ പ്രതാപൻ മായ്പ്പിച്ചു

tn

തൃശ്ശൂർ വെങ്കിടിങ്ങിൽ ടിഎൻ പ്രതാപന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. എഐസിസി പ്രഖ്യാപനമുണ്ടാകാതെ എവിടെയും പേരെഴുതരുതെന്ന് കർശന നിർദേശം നൽകിയതാതും പ്രതാപൻ അറിയിച്ചു
 

Share this story