ഈ അടിച്ചമർത്തിൽ ഇനിയും സഹിക്കണോ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് അടൂർ പ്രകാശ്

adoor

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ല. യുഡിഎഫിൽ അർഹമായ സ്ഥാനം നൽകുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പിഎം ശ്രീ പദ്ധതിക്കെതിരെ സിപിഐ രംഗത്തുവന്ന സാഹചര്യത്തിലാണ് മുന്നണിയിലേക്കുള്ള ക്ഷണം

വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നുമില്ലെന്ന് സിപിഐ നാളെ പറയും. പക്ഷേ അകൽച്ചയുണ്ടായി കഴിഞ്ഞു. സിപിഐയിൽ വിള്ളൽ വീണു കഴിഞ്ഞു. സിപിഐയിൽ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു

അതേസമയം പാർട്ടിയുടെ കടുത്ത എതിർപ്പ് തള്ളി പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ സിപിഐ കടുത്ത നിലപാടിലേക്ക് കടക്കുന്നുവെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനമെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.
 

Tags

Share this story