ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്നുച്ചയ്ക്ക് 1.45ന്

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. സംഭവത്തിന്റെ ഗൗരവം കണിക്കിലെടുത്ത് ഇന്നുച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുന്നത്. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണെങ്കിലും വിഷയം അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
 

Share this story