ഡോ. വന്ദന കൊലക്കേസ്: സിബിഐ അന്വേഷണം തേടി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് പിതാവ്

vandana

ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ്. കേസ് അന്വേഷണത്തിൽ കുടുംബത്തിന് സംശയമുണ്ട്. ഇതിനാലാണ് സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്

സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും മോഹൻദാസ് ചോദിച്ചു. കഴിഞ്ഞ ദിവസം പോലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് മോഹൻദാസിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. 

വന്ദനയെ പ്രതി സന്ദീപ് കുത്തിയ ദിവസം തന്നെ പോലീസ് കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നായിരുന്നു മോഹൻദാസിന്റെ വാദം. കാര്യക്ഷമമായ അന്വേഷണത്തിന് സിബിഐക്ക് കൈമാറണമെന്നും മോഹൻദാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്‌
 

Share this story