ഡോക്ടറെ വെട്ടിയ സംഭവം: സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ ഡോക്ടർമാരുടെ സംഘടനകൾ
Oct 9, 2025, 10:03 IST

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധത്തിന്. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. മറ്റ് ജില്ലകളിൽ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം
മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചാണ് ഇയാൾ ഡോക്ടറെ വെട്ടിയത്. സനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്രണ്ടിനെ ലക്ഷ്യമിട്ടാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ട് മുറിയിൽ ഇല്ലാത്തതിനെ തുടർന്ന് വിപിനെ വെട്ടുകയായിരുന്നു.