ഡോക്ടറുടെ കൊലപാതകം: പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു

vandana

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ. നെടുമ്പന യുപി സ്‌കൂൾ അധ്യാപകനാണ് സന്ദീപ്. 

നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ഇയാൾ നേരത്തെ സസ്‌പെൻഷനിലായിരുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും കൂടുതൽ കർശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
 

Share this story