കൊവിഡ് 19; സർക്കാരിന് ഡോക്ടർമാരുടെ സംഘടനകൾ നിർദേശങ്ങൾ സമർപ്പിച്ചു

കൊവിഡ് 19; സർക്കാരിന് ഡോക്ടർമാരുടെ സംഘടനകൾ നിർദേശങ്ങൾ സമർപ്പിച്ചു

കൊവിഡ് 19 സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സംഘടനകൾ അടിയന്തരമായി നടപ്പിലാക്കേണ്ട നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

  • ഈ പ്രത്യേക കേന്ദ്രങ്ങളിലായിരിക്കണം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
  • ഒപി, ഐസലോഷൻ, ഐ സി യു സംവിധാനങ്ങളോടു കൂടിയ കേന്ദ്രങ്ങളാകണം ഇത്തരത്തിൽ സജ്ജീകരിക്കേണ്ടത്.
  • കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കൂടി ഐസൊലേഷൻ സംവിധാനവും ചികിത്സാ സൗകര്യങ്ങളും ഒരുക്കണം.
  • പ്രസവ ചികിത്സയല്ലാതെ മറ്റെല്ലാവിധ സ്പെഷ്യാലിറ്റി സേവനങ്ങളും നിർത്തിവയ്ക്കണം. പ്രസവ സംബന്ധമായ ചികിത്സകൾക്കായി ഓരോ ജില്ലയിലും പരമാവധി സൗകര്യങ്ങളോടു കൂടി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ സജ്ജീകരിക്കുക.
  • പ്രസവ സംബന്ധമായ പരിചരണം തടസമില്ലാതെ തുടരുന്നതിന് ഇത് സഹായകമാകും.
    ആരോഗ്യപ്രവർത്തകരെ ഒന്നാകെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്തിറക്കുന്നത് ഒഴിവാക്കണം.
  • നിലവിൽ സേവനരംഗത്തുളള ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ പകരം രംഗത്തിറക്കാൻ പരമാവധി പേരെ തയാറാക്കി കരുതലിൽ പാർപ്പിക്കണം.
  • ഓൺലൈൻ വഴിയും ടെലഫോൺ വഴിയും നിർദേശങ്ങൾ സ്വീകരിച്ച് ഇവരുടെ സേവനം ലഭ്യമാക്കാം.
  • രോഗികളുടെ പരിചരണത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരെ മറ്റുളളവരുമായി ഇടപഴകുന്ന പ്രവർത്തനങ്ങളിൽ നിന്ന് പരമാവധി ഒഴിവാക്കി നിർത്തുക.
  • അടിയന്തര സാഹചര്യമില്ലെങ്കിൽ പൊതുജനങ്ങൾ ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. കുട്ടികൾ, പ്രായമായവർ, മറ്റു രോഗങ്ങളുളളവർ എന്നിവർ വീടിന് പുറത്തിറങ്ങാതെ നിയന്ത്രിക്കണം.
  • ആശങ്കളൊഴിവാക്കി ജാഗ്രതയിലൂടെ മാത്രമേ പ്രതിരോധം ശക്തമാക്കാനാകൂവെന്ന് തന്നെയാണ് ഡോക്ടർമാരും നൽകുന്ന മുന്നറിയിപ്പ്…

Share this story