സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം ആരംഭിച്ചു; ഒപി അടക്കം പ്രവർത്തിക്കുന്നില്ല

doctor

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. കെജിഎംഒഎ അടക്കം 30 ഓളം ഡോക്ടർമാരുടെ സംഘടനകൾ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. 

രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് സമരം. വിവിധ മെഡിക്കൽ കോളജുകളിൽ രാവിലെ മുതൽ നീണ്ടനിരയുണ്ട്. അത്യാവശ്യക്കാരായ രോഗികൾക്ക് മാത്രമാണ് ഒപി ടിക്കറ്റ് നൽകുന്നത്. സമരം അറിയാതെ എത്തിയ രോഗികൾ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്


 

Share this story