സ്പീക്കർക്ക് ജ്യോതിഷം അറിയാമോ; ഷാഫി തോൽക്കുമെന്ന് പറഞ്ഞത് പിൻവലിക്കണം: ചെന്നിത്തല

Ramesh Chennithala

നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ, ഷാഫി പറമ്പിൽ തോൽക്കുമെന്ന് പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. സ്പീക്കർ ഷംസീറിന് ജ്യോതിഷമുണ്ടോയെന്ന് അറിയില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് മൂന്നാം തവണ ഷാഫി പറമ്പിൽ വിജയിച്ചതെന്നും ചെന്നിത്തല പറഞ്ഞു

സ്പീക്കർ നിലവിട്ട് പെരുമാറാൻ പാടില്ല. ഭരണകക്ഷിക്ക് വേണ്ടിയല്ല നിൽക്കേണ്ടത്. പാർലമെന്ററി ജനാധിപത്യത്തിന്റെ പവിത്രത സംരക്ഷിക്കേണ്ടയാളാണ് സ്പീക്കർ. എല്ലാ നഗരസഭയിലെയും പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് സ്പീക്കർ പറയുന്നത്. കൊച്ചിയിലെ പോലെ മാലിന്യ പ്രശ്‌നം കേരളത്തിലെ മറ്റേതെങ്കിലും നഗരസഭയിലുണ്ടോയെന്ന് സ്പീക്കർ പറയണമെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story