മൂന്ന് സീറ്റിലൊതുക്കേണ്ട; മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് സാദിഖലി തങ്ങൾ

sadiq

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ മൂന്ന് സീറ്റ് എന്നതിൽ ചുരുക്കേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്. ലീഗിന് മൂന്നിനും നാലിനുമൊക്കെ അർഹതയുണ്ട്. അതിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിലൂടെ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം പരിഹരിക്കും. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു

സമസ്തയും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. എല്ലായിപ്പോഴും പരസ്പരം യോജിച്ച് പോകുന്ന പ്രസ്ഥാനങ്ങളാണ് സമസ്തയും ലീഗും. സമസ്തക്ക് ലീഗും ലീഗിന് സമസ്തയും വേണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Share this story