സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

jose

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം. പത്രത്തിന്റെ എഡിറ്റോറിയലിലാണ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത്. എതിരാളികൾ മനസിൽ കാണുന്നത് മാനത്ത് കാണുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ എം മാണിയെന്നും അത്തരമൊരു മനസോ കൗശലമോ ഇല്ലാത്ത ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും എഡിറ്റോറിയലിൽ പറയുന്നു. 

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ്. പലതരം കയ്‌പേറിയതും നോവിക്കുന്നതുമായ ചെയ്തികൾ സിപിഎമ്മിൽ നിന്നുണ്ടായിട്ടും പാർട്ടി പിളർത്താനും എൽഡിഎഫിൽ ചേക്കാറാനും പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തിയായിരുന്നുവെന്നും എഡിറ്റോറിയയിൽ പറയുന്നു

കോട്ടയം ലോക്‌സഭാ സീറ്രിൽ ചാഴിക്കാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതാകും. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ തനിക്കൊരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജോസ് കെ മാണിയുടെ രഹസ്യവിശ്വാസം പരസ്യമായിരിക്കുകയാണ്. കോൺഗ്രസിനെ പോലെ ഘടകകക്ഷികൾക്ക് കരുതലും കൈത്താങ്ങും നൽകാൻ സിപിഎം ഒരിക്കലും തയ്യാറാകില്ലെന്നും വീക്ഷണത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.
 

Share this story