സ്പ്രിംഗ്ളറില്‍ വരെ കാലിടറിയില്ല; പിണറായി സര്‍ക്കാരിലെ അധികാരകേന്ദ്രം; പെണ്ണും പണവും അധികാരവും ഹരം; അസാധാരണ ഉയർച്ചയും വീഴ്‌ച്ചയും; സിനിമയെ വെല്ലുന്ന ശിവശങ്കറിന്റെ കഥ

Shivashankar

കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് ശിവശങ്കറിന്റെ  അറസ്റ്റ് തന്നെയാണ്.  ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് അദ്ദേഹത്തെ നിരന്തരം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ചൊവാഴ്ച അര്‍ദ്ധരാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇതാണ് അവസ്ഥ. ലൈഫ് മിഷന്‍ തട്ടിപ്പിന്റെ പിന്‍പോയിന്റ് ശിവശങ്കര്‍ എന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയതിനാലാണ്  ശിവശങ്കറിന്റെത് ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ് ആയി മാറുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന  മുതിര്‍ന്ന ഐഎഎസ് ഓഫീസറാണ്   ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയ്ക്ക് മുന്നിലിരിക്കുന്നത്.

ഏത് പ്രോജക്റ്റ്  സംസ്ഥാനത്ത് നടപ്പിൽവരും എന്ന് തീരുമാനിക്കുന്നതിന്റെ അവസാനവാക്കാണ് ശിവശങ്കര്‍ എന്നാണ് ഐഎഎസ് ഓഫീസര്‍മാര്‍ തന്നെ പറഞ്ഞിരുന്നത്.  പിണറായി വിജയന്‍ മുന്‍പ്  വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി  പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് ഈ അടുപ്പം. ഒന്നാം പിണറായി സര്‍ക്കാരില്‍  നാല് വര്‍ഷക്കാലമാണ് അദ്ദേഹം   ചോദ്യം ചെയ്യാനാകാത്ത വിധം അധികാരകേന്ദ്രമായി മാറിയത്. നളിനി നെറ്റോയ്ക്ക് പകരം മുഖ്യമന്ത്രി കണ്ടെത്തിയ വിശ്വസ്തനായിരുന്നു ശിവശങ്കര്‍.  നളിനി നെറ്റോയും പിറകേ  എം.വി.ജയരാജനും  മാറിയതോടെയാണ്  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും കരുത്തനായി ശിവശങ്കര്‍ മാറിയത്.  കെ ഫോൺ അടക്കം സംസ്ഥാന സർക്കാരിന്റെ വളരെ നിർണായകമായ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ചിരുന്നത് എം.ശിവശങ്കറായിരുന്നു. 

ഇങ്ങനെ ഒരാള്‍ ഐഎഎസില്‍ ആദ്യം 

തന്റെ സ്വാധീന ശേഷം ഇത്രയധികം ദുരുപയോഗിച്ച, ചട്ടങ്ങള്‍ എല്ലാം വളച്ചോടിച്ച് അഴിമതിയ്ക്കും സ്ഥാപിത താത്പര്യങ്ങള്‍ക്കും ഉപയോഗിച്ച,  ഖജനാവ് കൊള്ളയ്ക്ക് ഇത്രമേല്‍ കൂട്ട് നിന്ന ഒരു ഐഎഎസ് ഓഫീസര്‍ ഇതിനു മുന്‍പ്  കേരളത്തിലുണ്ടായിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ശിവശങ്കറിന്റെ അറസ്റ്റ് ഇത്രമാത്രം കേരളത്തില്‍ ചര്‍ച്ചയാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സൂപ്പര്‍മുഖ്യമന്ത്രിയായിരുന്നു ശിവശങ്കര്‍. സ്വപ്ന സുരേഷിനോട് ശിവശങ്കര്‍ തന്നെ പറഞ്ഞത് താന്‍ കാണിക്കുന്ന സ്ഥലത്ത് മുഖ്യമന്ത്രി    ഒപ്പ് വെച്ചിരിക്കും എന്നാണ്. സ്വപ്നയുടെ വാക്കുകള്‍ തന്നെ ശിവശങ്കറിന്റെ സ്വാധീനശക്തിയ്ക്ക് ഒന്നാം തരം തെളിവാണ്. കെഎസ്ഇബി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രത്യുപകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധികാരകേന്ദ്രമായി   മാറാന്‍ ശിവശങ്കറിനെ തുണച്ചത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്

സ്പ്രിങ്ക്‌ളർ അഴിമതിക്കേസ് വന്നപ്പോള്‍ പോലും കാലിടറാത്ത ശിവശങ്കറിന്റെ വിധി കുറിക്കപ്പെട്ട ദിവസം 2020 ജൂൺ 30 ആയിരുന്നു. അന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റ് ബാഗേജ് വഴി വന്ന സ്വര്‍ണ്ണം  കസ്റ്റംസ് തടഞ്ഞുവെച്ചത്.  സന്ദീപ്, സരിത്ത് സ്വപ്ന.  അവിടെ നിന്നാണ്  ശിവശങ്കറിലേക്ക് എത്തുന്നത്. .  ആദ്യഘട്ടത്തിൽ ശിവശങ്കറിനെ ചേർത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. സ്‌പെയ്‌സ് പാർക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പിന്നീട്  വ്യക്തമായി.   ശിവശങ്കർ എന്ന സംസ്ഥാനത്തെ മുതിർന്ന ഐഎഎസുകാരന്റെ നാളുകൾ കുറിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തൺ ചോദ്യം ചെയ്യലുകളായിരുന്നു. എൻഐഎ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇഡി ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനിൽ സിബിഐ കൂടി എത്തി. ഇപ്പോൾ വിരമിച്ച ഉടന്‍ തന്നെ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലുമായി. 

സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ

ക്രൈം ത്രില്ലര്‍ സിനിമാക്കഥയെ വെല്ലുന്ന കഥയാണ്‌ ശിവശങ്കറിന്റെത്. പെണ്ണുണ്ട്, പണമുണ്ട്, അഴിമതിയുണ്ട്, അധികാര  ദുര്‍വിനിയോഗമുണ്ട്, അധോലോകമുണ്ട്, പോലീസും ഗുണ്ടാപ്പടയും എന്ന് തുടങ്ങി ശിവശങ്കറിന്റെ ജീവിതത്തില്‍ ഇല്ലാത്തത് ഒന്നുമില്ല എന്ന് തന്നെ പറയേണ്ടി വരും. സിനിമാക്കഥയെ തന്നെ നാണിപ്പിക്കുന്ന സംഭവങ്ങളാണ് ജീവിതത്തില്‍ ഉടനീളമുള്ളത്. സ്വര്‍ണ്ണക്കടത്തില്‍ കുടുങ്ങിയതോടെ തന്നെ ബംഗളൂരിലേക്കും മറ്റൊരു സംസ്ഥാനത്തും കൊണ്ടുപോയി വധിക്കാനാണ് ശിവശങ്കര്‍ പദ്ധതിയിട്ടത് എന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യം കൊണ്ട്, തനിക്ക് ആയുസ് ബാക്കിയുള്ളതുകൊണ്ടാണ് ശിവശങ്കറിന്റെ പദ്ധതിയില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് എന്നാണ് സ്വപ്ന സുരേഷ് തന്നെ വെളിപ്പെടുത്തുന്നത്.  അധികാരം തന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് വേണ്ടുംവണ്ണം ഉപയോഗിക്കുക. ആരെയും ഉപയോഗിക്കുക. പിന്നെ വലിച്ചെറിയുക. വേണമെങ്കില്‍ വധിക്കാന്‍ വരെ ശിവശങ്കര്‍ മടിക്കില്ല എന്നാണ് സ്വപ്നയുടെ വാക്കുകളില്‍ തെളിയുന്നത്. 

എത്രയോ ഐഎഎസ്-ഐപിഎസ് ഓഫീസര്‍മാരെ കേരളം കണ്ടിട്ടുണ്ടെങ്കിലും ശിവശങ്കറിനെപ്പോലെ മറ്റൊരു ഓഫീസറെ കേരളം കണ്ടിട്ടില്ല.  ഉന്നത അധികാര സ്ഥാനങ്ങള്‍ തന്റെ രാഷ്ട്രീയ യജമാനന്മാരുടെ പ്രീതിയ്ക്ക് വേണ്ടി യാതൊരു മടിയുമില്ലാതെ ഉപയോഗിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഡോളര്‍ കടത്ത് കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമെല്ലാം ഈ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ പ്രതിയായി മാറുന്നത്. പലതരം വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ഒരുപാട് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിന്റേത് പോലെ അസാധാരണമായ ഉയർച്ചയും വീഴ്‌ച്ചയും സംഭവിച്ച മറ്റൊരാളില്ല.   

 ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് ചേരാത്തവിധത്തിൽ പെരുമാറിയെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രധാന കുറ്റം. ഇതു തന്നെയാണ് സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ക്കടത്ത്-ലൈഫ് മിഷന്‍ കേസുകളില്‍ അദ്ദേഹം പ്രതിയായി മാറുന്നതും. കസ്റ്റംസ്, എൻ.ഐ.എ., എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. എന്നിങ്ങനെ കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെയാണ്  തേടിയെത്തിയത്. പലഘട്ടമായി 111 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. ഒടുവിൽ 2020 ഒക്ടോബറിൽ അറസ്റ്റിലും പിന്നീട് ജയിലിലുമായി. 2021 ഫിബ്രവരിയിലാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ   എന്താണ് ശിവശങ്കറിന്റെ പ്രതിരൂപം എന്ന് വ്യക്തമാണ്.  ഇതും പോരാതെയാണ് അദ്ദേഹം ഇപ്പോള്‍ വീണ്ടും ലൈഫ് മിഷന്‍ കേസില്‍ ഇഡിയുടെ അറസ്റ്റിനു വിധേയമായിരിക്കുന്നത്. ശിവശങ്കറിനെ വെറുതെ വിട്ടാല്‍ ഇന്ത്യന്‍ സിവില്‍സര്‍വീസിനെ അഴിമതി ഗ്രസിക്കും എന്ന് അറിയാവുന്നതുകൊണ്ടാണ്   കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പോസ്റ്റില്‍ നിന്നു വിരമിച്ച ദിവസം നോക്കി തന്നെ ഇഡി അദ്ദേഹത്തെ തിരഞ്ഞു പിടിച്ചതും. 

കുട പിടിച്ചത് ഒട്ടനവധി വിവാദങ്ങള്‍ക്ക് 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്  1995 ലാണ് അദ്ദേഹത്തിനു ഐഎഎസ് ലഭിക്കുന്നത്. കൺഫേഡ് ഐഎഎസുകാരനാണ് ശിവശങ്കര്‍. ക്രമവിരുദ്ധമായ വിധത്തിലാണ്  ഐഎഎസ് ലഭിച്ചത് എന്ന ആക്ഷേപം അന്ന് തന്നെ ശക്തമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം വഹിച്ച പദവികള്‍ തന്നെ നോക്കിയാല്‍ ആ കാലത്ത്  അദ്ദേഹം ഇത്രമാത്രം ശക്തനായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ഒരേ സമയം തന്നെ ഊര്‍ജ്ജവകുപ്പ്-കെഎസ്ഇബി-ഗതാഗതവകുപ്പ്- സ്പോര്‍ട്സ് വകുപ്പുകളില്‍ അദ്ദേഹം നിര്‍ണ്ണായക ചുമതലകളില്‍ ഇരുന്നു.

വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കി. ഇത് നേട്ടമായി വാഴ്ത്തപ്പെട്ടു.  ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു  ദേശീയ ഗെയിംസ് നടന്നത്. ദേശീയ ഗെയിംസിൽ ഉണ്ടായ ഗുരുതരമായ അഴിമതികളില്‍ ശിവശങ്കറിന്റെ പ്രഭാവവും മങ്ങി.  ഇവിടെ നിന്നാണ് ശിവശങ്കർ വളഞ്ഞ വഴികളിലൂടെ അധികാര തലപ്പത്തേക്ക് നടന്നടുക്കുന്നത്.   ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായി അദ്ദേഹം ഭരണം തന്റെ കൈപ്പിടികളില്‍ സുരക്ഷിതമായി നിര്‍ത്തി.മലപ്പുറം ജില്ലാ കലക്ടർ തൊട്ട് വൈദ്യുതി ബോർഡിലും പൊതുവിദ്യാഭ്യാസ വകുപ്പിലുമൊക്കെ കാര്യക്ഷമതയുള്ള ഇടപെടലാണ് ഒരു കാലത്ത് ശിവശങ്കര്‍ നടത്തിയത്. ഇതേ ഉദ്യോഗസ്ഥനാണ് പിന്നീട് അഴിമതിയുടെയും സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍കടത്ത് കേസിന്റെയുമൊക്കെ  പ്രഭവകേന്ദ്രമായി മാറിയത്.

മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള ശിവശങ്കറിന്റെ നീക്കം വിവാദമായിരുന്നു. പ്രളയത്തെ തുടർന്നു നഷ്ടപരിഹാരം നൽകുന്നതിന് ഐടി വകുപ്പ് മുൻകൈയെടുത്ത് മൊബൈൽ ആപ് കൊണ്ടുവന്നതു പരാതിക്കിടയാക്കി.  സ്പ്രിൻക്ലർ വിവാദത്തിനു പിന്നില്‍ ശിവശങ്കര്‍ ആയിരുന്നു. ഇത്  ഒന്നാം പിണറായി സര്‍ക്കാരിനെ ഉലച്ചു.  ഇതു ദേശീയതലത്തിൽ പോലും  സ്പ്രിൻക്ലർ  ചർച്ചയായി. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുവെങ്കിലും റവന്യു മന്ത്രി ഇടപെട്ടു തടഞ്ഞു. പ്രതിപക്ഷം ഇത് ആയുധമാക്കിയതിനെ തുടർന്നു സർക്കാരിനു തലയൂരേണ്ടി വന്നു. എൽഡിഎഫിൽ ഇതു തർക്കവിഷയമായപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു വിശദീകരിക്കാൻ സിപിഐ ആസ്ഥാനത്ത് ശിവശങ്കറെത്തി.   ദുരന്ത നിവാരണ വകുപ്പിനെ റവന്യൂവിന്റെ നിയന്ത്രത്തിൽ നിന്നു തദ്ദേശഭരണത്തിനു കീഴിലേക്കു മാറ്റാനുള്ള ശ്രമവും സിപിഐയുടെ അനിഷ്ടത്തിന് ഇടയാക്കി. പലപ്പോഴും റവന്യു മന്ത്രിക്കു നേരിട്ടു മുഖ്യമന്ത്രിയോടു പരാതിപ്പെടേണ്ടി വന്നു.

ആരോപണ മുനകള്‍ക്കുള്ളില്‍ ജീവിതം 

 മദ്യവിൽപനയ്ക്കുള്ള ബവ്കോ ആപ് പൊളിഞ്ഞപ്പോഴും ആരോപണത്തിന്റെ മുന നീണ്ടതു ശിവശങ്കറിനു നേരെയാണ്. ഇ-ബസ് പദ്ധതിക്കു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൽറ്റൻസിയാക്കിയതും അവർക്കു സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കാൻ അനുമതി നൽകിയതും വിവാദമായി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ പിന്‍പോയിന്റായി. സജീവമായി നിൽക്കെയാണു സർണക്കടത്തു വിവാദം വരുന്നത്. സ്വർണ്ണക്കടത്ത് ദേശീയ വിഷയമായമായതോടെ മുഖ്യമന്ത്രി പിണറായിയും ശിവശങ്കറിനെ  കൈവിട്ടു. പിന്നീട് വീഴ്ചകളുടെ തുടക്കമായി. സ്വർണക്കടത്ത്  തനിക്ക് നേരെ വരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി കടന്നു.  പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും  ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. സസ്പെന്‍ഷനിലായി. കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ വിശ്വസിച്ചുവെന്നും എന്നാൽ തന്റെ വിശ്വാസം അയാൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രിയ്ക്ക്  സിപിഎം സെക്രട്ടറിയേറ്റിൽ തുറന്നു പറയേണ്ടി വന്നു. ഇതോടെ ശിവശങ്കര്‍ പടികള്‍ ഇറങ്ങിത്തുടങ്ങി. 

1963 ജനുവരി 24 ന് തിരുവനന്തപുരത്തെ ഇടത്തരം കുടുംബത്തിലാണ് എം ശിവശങ്കറിന്റെ ജനനം. എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടർന്നു പാലക്കാട് എൻഎസ്.എസ് എൻജിനീയറിങ് കോളജിൽ ബി.ടെക്കിനു ചേർന്നു. അവിടെ കോളജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്നു ഗുജറാത്തിലെ 'ഇർമ'യിൽനിന്നു റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. പഠന ശേഷം കുറെക്കാലം റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയിലിരിക്കെ 1995ൽ കൺഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐഎഎസിൽ സ്ഥിരപ്പെട്ടു. എൽപ്പിച്ച ജോലികൾ കൃത്യവും കാര്യക്ഷവുമായി ചെയ്യുന്ന രീതി അധികാര വഴികള്‍ അദ്ദേഹത്തിനു മുന്നില്‍ സുഗമവുമാക്കി. ഒടുവില്‍ പിന്‍നടത്തവുമായി

Share this story