തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുത്; ഗതാഗത മന്ത്രിക്കെതിരെ എ കെ ബാലൻ

ഡ്രൈവിംഗ് ടെസ്റ്റ് സമരത്തിൽ പരിഹാരം വൈകുന്നതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തണമെന്നും എകെ ബാലൻ പറഞ്ഞു. 

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് രംഗത്തെത്തിയിട്ടും ഇന്നും രക്ഷയുണ്ടായില്ല. കൊല്ലം ചടയമംഗലത്ത് മാത്രമാണ് ടെസ്റ്റ് നടന്നത്. 16 പേർക്ക് നടന്ന ടെസ്റ്റിൽ ആറു പേർ പാസായി. 

ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനത്തിൽ തന്നെയാണ് ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം മുട്ടത്തറയിലും കൊച്ചിയിലും ഒരാൾ പോലും ടെസ്റ്റിന് എത്തിയില്ല. അതേസമയം വിദേശത്തുള്ള ഗതാഗതമന്ത്രി തിരിച്ചെത്തിയ ശേഷമാകും യൂണിയനുകളുമായി ചർച്ച നടക്കുക.

Share this story