എന്നെ അവഹേളിച്ചവർക്ക് സീറ്റ് കൊടുക്കരുത്; എംപിമാർ മത്സരിക്കേണ്ടെന്നാണ് നിലപാട്: രാജ്‌മോഹൻ ഉണ്ണിത്താൻ

unnithan

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത് എന്ന നിലപാട് ആവർത്തിച്ച് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ സീറ്റ് ചോദിച്ചിട്ടില്ല. എന്തെങ്കിലും ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ വരുമെന്നും അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയെയും ബാധിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കെ സുധാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല. സുധകാരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ട ഒരാൾ അല്ല താൻ. അദ്ദേഹം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ താൻ പാർലമെന്റ് അംഗങ്ങൾ സീറ്റ് കൊടുക്കരുതെന്ന് പറയുന്നു. എന്നെ കാണുന്നത് അദ്ദേഹത്തിന് ഒരു ചതുർഥി കാണുന്നത് പോലെ ആണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം ബാലകൃഷ്ണൻ പെരിയയെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പരിഗണിക്കുന്നതിൽ രാജ്മോഹൻ ഉണ്ണിത്താൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നെ കഴിഞ്ഞ കുറെ കാലമായി അപമാനിക്കുന്ന, അവഹേളിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന ആളുകളെ ആരെങ്കിലുമാണ് സ്ഥാനാർഥിയായി വരുന്നതെങ്കിൽ അതിനെ ഒക്കെ വിനാശ കാലേ വിപരീത ബുദ്ധിയെന്നെ പറയാൻ കഴിയൂ. പേര് പറയാതെയാണ് വിമർശനം നടത്തിയത്. 

Tags

Share this story