മൈക്കുമായി മുന്നോട്ട് പോകരുത്, Z+ സുരക്ഷയുള്ളയാളാണ്; മാധ്യമപ്രവർത്തകരെ തടഞ്ഞ് എറണാകുളം എസിപി
Updated: Sep 26, 2026, 13:17 IST
മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എസിപി പീറ്റർ കെ ജെ മാധ്യമപ്രവർത്തകരോട് നിർദേശിച്ചു. Z+ സുരക്ഷയുള്ളയാളാണ് മുഖ്യമന്ത്രിയെന്നും പറഞ്ഞു.
എന്നാൽ ഇത്തരമൊരു നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് എറണാകുളം എസിപി പീറ്റർ കെ ജെ പ്രതികരിച്ചില്ല. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് പൊലീസ് നിർദേശം നൽകിയത്.
മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരെ പൊലീസ് അനുവദിച്ചില്ല.
