ആവേശവും വികാരവുമുണ്ടാകുമ്പോൾ എന്തെങ്കിലും പറയരുത്; പ്രാസംഗികർക്ക് നിർദേശവുമായി സമസ്ത

jifri

പ്രാസംഗികർക്ക് തീവ്രനിലപാട് പാടില്ലെന്ന് സമസ്തയുടെ നിർദേശം. തീവ്രവികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മതസംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. ആവേശവും വികാരവും ഉണ്ടാകുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാവൂ 

ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാകരുതെന്നും സയ്യിദ് ജിഫ്രി തങ്ങൾ നിർദേശിച്ചു. സത്താർ പന്തല്ലൂന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശം. കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
 

Share this story