ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്തേണ്ട; ഇതിലും വലുത് തരണം ചെയ്തിട്ടുണ്ട്: സുധാകരൻ

sudhakaran

ജനാധിപത്യത്തിന്റെ ആത്മാവ് വിമർശനമാണെന്നും വിമർശിക്കാൻ അവസരമില്ലെങ്കിൽ അത് ജനാധിപത്യമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി അമ്മാനമാടുകയാണ്. ഇതിലും വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്തിട്ടുണ്ട്. ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട

എന്താണ് രാഹുൽ ഗാന്ധിക്കെതിരായ കുറ്റം എന്നത് അവ്യക്തമാണ്. ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണകൂടം തല കുനിക്കുമെന്നും ജനം പ്രതീക്ഷയോടെ നോക്കുന്ന രക്ഷകനാണ് രാഹുൽ ഗാന്ധിയെും സുധാകരൻ പറഞ്ഞു. സാഹചര്യത്തിന്റെ സമ്മർദം കൊണ്ടാണ് സിപിഎം രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് കുറ്റം പറയാനും സുധാകരൻ മടിച്ചില്ല.
 

Share this story